Thursday, November 21, 2024
HomeAmericaഡാളസ് കേരള അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം, സിജു വി ജോർജ്,ഹരിദാസ് തങ്കപ്പൻ ട്രസ്റ്റീ...

ഡാളസ് കേരള അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം, സിജു വി ജോർജ്,ഹരിദാസ് തങ്കപ്പൻ ട്രസ്റ്റീ ബോർഡിലേക്ക് .

പി പി ചെറിയാൻ.

ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസിൻ്റെ വാർഷിക ജനറൽ ബോഡി യോഗം 2024 ഫെബ്രുവരി 3 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് കേരള അസോസിയേഷൻ ഓഫീസ് ഹാളിൽ സംഘടിപ്പിച്ചു. മുൻ പ്രസിഡന്റ് സ്വാഗതമാശംസിച്ചു.സെക്രട്ടറി അനശ്വർ മാമ്പിള്ളി വാർഷിക റിപ്പോർട്ടും, ട്രഷറർ വാർഷീക കണക്കും അവതരിപ്പിച്ചു. ചർച്ചകൾക്കു ശേഷം അംഗങ്ങൾ ഉന്നയിച്ച  തിരുത്തലുകളോടെ വാർഷിക റിപ്പോർട്ടും വാർഷീക കണക്കും പൊതുയോഗം അംഗീകരിച്ചു

തുടർന്ന് ഒഴിവുവന്ന രണ്ട് ബോർഡ് ഓഫ് ട്രസ്റ്റികളായി മുൻ പ്രസിഡന്റും സാംസ്കാരിക പ്രവർത്തകനും  കലാകാരനുമായ ഹരിദാസ് തങ്കപ്പൻ,ഡാളസ് കേരള അസോസിയേഷൻ മുൻ എഡിറ്റർ,സെക്രട്ടറി എന്നീനിലകളിലും, കേരളം ലിറ്റററി സൊസൈറ്റി വൈസ് പ്രസിഡന്റും, ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റുമായ സ്തുത്യർഹ സേവനം അനുഷ്ഠിക്കുന്ന സിജു ജോർജ് എന്നിവരെ   പൊതുയോഗത്തിൽ ഹാജരായ അംഗങ്ങളിൽ നിന്നും തിരഞ്ഞെടുത്തു .തുടർന്ന്  പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ചുമതലയേറ്റു 2024 ലെ വിവിധ പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കലണ്ടർ,2024-ലെ ബജറ്റ് നിർദ്ദേശം എന്നിവ പൊതുയോഗത്തിൽ  അവതരിച്ചു് ചർച്ചചെയ്തു .ഈ സുപ്രധാന മീറ്റിംഗിൽ വ്യക്തിപരമായി പങ്കെടുക്കുന്നത് ഉറപ്പാക്കണമെന്നു കെഎഡി എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി അനശ്വർ മാമ്പിള്ളി അറിയിച്ചു

രണ്ടര പതീറ്റാണ്ടുകൾക്കു  ശേഷം ബാലറ്റിലൂടെ അധികാരത്തിലെത്തിയ പുതിയ ഭരണസമിതി കേരള അസോസിയേഷന്റെ നാളിതുവരെയുള്ള പ്രവർത്തന രീതികളിൽ സമൂലമാറ്റം  പുതിയ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ വാഗ്ദ്ദാനം ചെയ്തു .രണ്ടായിരത്തിൽ പരം അംഗങ്ങളുള്ള അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരള അസോസിയേഷൻ പൂർണമായും വ്യക്തി താൽപര്യങ്ങൾക്കു ഉപരിയായി അംഗങ്ങളുടെ അഭിപ്രായങ്ങൾ മാനിച്ചും വിധേയമായിട്ടുമായിരിക്കും തീരുമാനങ്ങൾ കൈകൊള്ളുകയെന്നു പ്രസിഡന്റ്കൂട്ടിച്ചേർത്തു.ഡള്ളസ്‌-ഫോർത്തവർത്ത്‌ മെട്രോപ്ലെക്സിലെ മുഴുവൻ മലയാളി കുടുംബങ്ങളെയും അസോസിയേഷന്റെ പ്രവർത്തനങ്ങളുമായി സഹകരിപ്പിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.തുടർന്ന് എല്ലാവര്ക്കും നന്ദി രേഖപെടുത്തിയതോടെ യോഗ നടപടികൾ സമാപിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments