ലൈൻസ്.
ഐ. എം. എ വാർഷിക പൊതുയോഗവും ഡിബേറ്റും ലിൻസ് ജോസഫ് ഷിക്കാഗോ: ഇല്ലിനോയ് മലയാളി അസോസിയേഷന്റെ വാർഷിക ജനറൽബോഡി ജനുവരി19 ന് വൈകുന്നേരം ഡെസ്‌പ്ലെയ്ൻസിലെ ക്നാനായസെൻററിൽ നടന്നു . പ്രസിഡൻറ് ഡോ.സുനൈന ചാക്കോയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽബോഡിയിൽ സെക്രട്ടറി ശ്രീമതി. റ്റിൻറു എബ്രഹാം കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ശ്രീ. ഷാനി എബ്രാഹം അക്കൗണ്ട്സ് റിപ്പോർട്ട് സമർപ്പിച്ചു. IMAയുടെ സ്വപ്നപദ്ധതിയായ സ്വന്തമായ ഒരു കെട്ടിടത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ആക്കംകൂട്ടുവാനും എല്ലാ അംഗങ്ങളുടെയും അകമഴിഞ്ഞ സഹകരണത്തോടെ ഇത് യാഥാർത്ഥ്യമാക്കാൻ എല്ലാവരും അത്യുത്സാഹത്തോടെ മുന്നിട്ടിറങ്ങണമെന്നും പ്രസിഡൻറ് അഭ്യർത്ഥിച്ചു. ബിൽഡിങ് കമ്മിറ്റിയിലേയ്ക്ക് പുതിയ അംഗങ്ങളെ ജനറൽബോഡി തിരഞ്ഞെടുത്തു. IMA യിൽ നിന്നുള്ള ഫോമാ, ഫൊക്കാനാ പ്രതിനിധികളെ ജനറൽബോഡി തിരഞ്ഞെടുക്കുകയും ചെയ്തു. എക്സി. വൈസ് പ്രസിഡൻറ് എല്ലാവർക്കും കൃതജ്ഞത അർപ്പിച്ചു. ജനറൽബോഡിയിൽ പങ്കെടുത്ത എല്ലാവർക്കുമായി ഒരു ഡിബേറ്റും സംഘടിപ്പിച്ചു. IMA ജോ.സെക്രട്ടറി ലിൻസ് ജോസഫ് മോഡറേറ്റേറായ ഡിബേറ്റിൽ നോർത്ത് അമേരിക്കൻ മലയാളി അസോസിയേഷനുകളുടെ വളർച്ചയെ ക്ലബ്ബുകൾ തടസപ്പെടുത്തുന്നുണ്ടോ എന്ന വിഷയത്തെ അധികരിച്ച് ഡിബേറ്റ് നടന്നു. പതിറ്റാണ്ടുകളുടെ പ്രവർത്തനപരിചയവും സമൂഹത്തിൻറെ വിവിധ തുറകളിലുളള ആളുകളെ ജാതിമതഭേദമെന്യേ കോർത്തിണക്കി ജനാധിപത്യമൂല്യങ്ങളിലധിഷ്ഠിതമാ