ജോൺസൺ ചെറിയാൻ.
ഹോട്ടൽ മുറിയിൽ അതിക്രമിച്ച് കയറി മുസ്ലീം യുവതിയെയും ഹിന്ദു പുരുഷനെയും ആക്രമിച്ചതിന് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കർണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ പ്രതികൾക്കെതിരെ കൂട്ടബലാത്സംഗക്കുറ്റം ഉൾപ്പടെ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.പ്രതികളിൽ ചിലർ നേരത്തെയും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ഹോട്ടൽ മുറിയിൽ കയറി യുവതിയെ ആക്രമിക്കുന്നതിന്റെ വീഡിയോ പ്രതികൾ തന്നെ റെക്കോർഡു ചെയ്തിരുന്നു. അത് ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസിന് അധികം പണിപ്പെടാതെ തന്നെ ഇവരെ പിടികൂടാനായി.