ജോൺസൺ ചെറിയാൻ.
കാഫ്-ദുബൈ (കൾചറൽ, ആർട്ട് ആൻഡ് ലിറ്റററി ഫോറം) സംഘടിപ്പിക്കുന്ന ‘കവിത- വായനയുടെ നാനാർഥങ്ങൾ’ പരിപാടിയിലേക്ക് യു.എ.ഇയിൽ സ്ഥിരതാമസമാക്കിയ എഴുത്തുകാരിൽനിന്നും കവിതകൾ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്ന പത്ത് കവിതകളുടെ വായനയും വിശകലനവും കാഫ് കാവ്യസന്ധ്യയിൽ നടക്കും.