ജോൺസൺ ചെറിയാൻ.
നവകേരള യാത്രയ്ക്ക് എതിരെ കരിങ്കൊടി കാണിച്ചതിന് ആറ്റിങ്ങലിൽ യൂത്ത് കോൺഗ്രസ്സ് – DYFI പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനെ വളഞ്ഞിട്ട് ആക്രമിച്ചു. തിരിച്ചും ആക്രമണം ഉണ്ടായി. പൊലീസ് എത്തി നിയന്ത്രിച്ചിട്ടും ഇരു വിഭാഗവും അടി തുടർന്നു. ഏറെ ശ്രമിച്ചിട്ടാണ് പൊലീസ് ഇവരെ പിരിച്ചു വിട്ടത്. പൊലീസിന് മുൻപിലാണ് യൂത്ത്കോൺഗ്രസ്സ് – DYFI പ്രവർത്തകർ പരസ്പരം കൊലവിളി നടത്തിയത്. ഒടുവിൽ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കല്ലമ്പലത്ത് വെച്ച് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. പൊലീസും യുവമോർച്ച പ്രവർത്തകരും തമ്മിലും വാക്കേറ്റമുണ്ടായി.