ജോൺസൺ ചെറിയാൻ.
പാര്‍ലമെന്റിലെ സുരക്ഷാവീഴ്ചയില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ ഇന്നും പ്രതിപക്ഷ അംഗങ്ങള്‍ ശബ്ദമുയര്‍ത്തിയതോടെ ഇന്നും ഇരുസഭകളിലേയും സ്പീക്കര്‍മാര്‍ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ കൂട്ടനടപടിയാണ് സ്വീകരിച്ചത്. ഈ സമ്മേളനകാലയളവില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത് 92 പ്രതിപക്ഷ എംപിമാരാണ്. ഇന്ന് മാത്രം ഇരുസഭകളില്‍ നിന്നും 78 എംപിമാര്‍ പുറത്തുപോകേണ്ടി വന്നു. സഭാ നടപടികള്‍ തടസ്സപ്പെടുത്തിയതിന് ലോക്‌സഭയില്‍ നിന്ന് ഇന്ന് 33 പ്രതിപക്ഷ അംഗങ്ങളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 30 അംഗങ്ങളെ ശീതകാല സമ്മേളനത്തിന്റെ ശേഷിക്കുന്ന സമയത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കെ ജയകുമാര്‍, വിജയ് വസന്ത്, അബ്ദുള്‍ ഖാലിഖ് എന്നിവരുടെ സസ്‌പെന്‍ഷന്‍ കാലാവധിയിലാകട്ടെ ഇതുവരെ തീരുമാനമായിട്ടുമില്ല. കഴിഞ്ഞ ആഴ്ച 14 എംപിമാര്‍ക്കെതിരെ സമാനമായ നടപടിയുണ്ടായതിന് പിന്നാലെയാണ് ഇപ്പോഴത്തെ കൂട്ടസസ്പെന്‍ഷന്‍. ശീതകാല സമ്മേളനത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടിവരുന്ന പ്രതിപക്ഷ എംപിമാരുടെ എണ്ണം ഇപ്പോള്‍ 47 ആയിരിക്കുകയാണ്. ഒരു സമ്മേളന കാലയളവിലേക്ക് മുഴുവന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്ന എംപിമാരുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. പാര്‍ലമെന്റില്‍ തങ്ങളെ ശബ്ദിക്കാന്‍ സമ്മതിക്കാതെ ഭരണപക്ഷം എതിര്‍സ്വരങ്ങള്‍ അമര്‍ച്ച ചെയ്യുകയാണെന്ന പ്രതിപക്ഷ വിമര്‍ശനത്തിനിടെ ചില ബിജെപി അംഗങ്ങളെങ്കിലും 1989ലെ രാജീവ് ഗാന്ധി ഭരണകാലത്തെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടസസ്‌പെന്‍ഷന്‍ കോണ്‍ഗ്രസിനെ ഓര്‍മിപ്പിക്കുന്നുണ്ട്. എന്നിരിക്കിലും അന്നത്തേയും ഇന്നത്തേയും സാഹചര്യങ്ങള്‍ തമ്മില്‍ ചില വ്യത്യാസങ്ങളുമുണ്ട്.