റബീ ഹുസൈൻ തങ്ങൾ.
മക്കരപ്പറമ്പ്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മക്കരപ്പറമ്പ് ഏരിയ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ഇസ്രായേൽ അധിനിവേശത്തിനെതിരെ പ്രതിഷേധമിരമ്പി. ബഹുജനറാലിയിൽ കുട്ടികളും സ്ത്രീകളും പുരുഷന്മാരും യുവാക്കളും അണിനിരന്നു.
സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ പ്രസിഡന്റ് കെ ഷബീർ വടക്കാങ്ങര, സെക്രട്ടറി അഷ്റഫ് കടുങ്ങൂത്ത്, ലബീബ് മക്കരപ്പറമ്പ്, സമീദ് സി.എച്ച്, അംജദ് മുഞ്ഞക്കുളം, ഷഫീക് കൂട്ടിലങ്ങാടി, നിയാസ് തങ്ങൾ, നിസാർ പാറടി, റബീ ഹുസൈൻ തങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
നഗരിയിൽ ഖുനൂത്തോട് കൂടി നടന്ന മഗ് രിബ് നമസ്കാരത്തിന് സക്കരിയ കാളാവ് നേതൃത്വം നൽകി.
ഫോട്ടോ കാപ്ഷൻ: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മക്കരപ്പറമ്പ് ഏരിയ മക്കരപ്പറമ്പിൽ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലി.