Monday, December 2, 2024
HomeKeralaഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.

ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.

റബീ ഹുസൈൻ തങ്ങൾ.

മക്കരപ്പറമ്പ് : വംശീയത കൊണ്ട് അധിനിവേശം നടത്തുന്ന ഇസ്രയേലും ഇന്ത്യയിലെ സംഘ്പരിവാറും  മാനവരാശിയുടെ ശത്രുക്കളാണന്നും
ഫലസ്തീൻ ജനതയെ കൂട്ടക്കുരുതി നടത്തി ഗസ്സയിൽ നിന്ന് ഉന്മൂലനം ചെയ്തെടുക്കാനുള്ള അമേരിക്കൻ ഇസ്രയേൽ കൂട്ടുകെട്ടും
പിറന്ന നാടിനു വേണ്ടി ഒടുങ്ങാത്ത പോരാട്ടവീര്യത്തിന്റെ ചരിതം തീർക്കുന്ന ഹമാസിന്റെ  വിരോചിത സമരത്തെ പച്ച നുണകൾ കൊണ്ട് തെറ്റിദ്ധരിപ്പിക്കുന്ന സംഘ്പരിവാറും തങ്ങളുടെ മുസ്ലിം വിരുദ്ധ വംശീയ അജണ്ടക്കുള്ള പൊതുബോധ നിര്‍മിതി നടത്തുകയാണന്നും ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല സമിതി അംഗം സലീം മമ്പാട് അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് മക്കരപ്പറമ്പ് ഏരിയ സംഘടിപ്പിച്ച ഫലസ്തീൻ ഐകൃദാർഢ്യ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുഞ്ഞുമക്കളുടെയും സ്ത്രീകളുടെയും പാവപ്പെട്ട ഫലസ്തീനികളുടെയും രക്തം തളംകെട്ടി നിൽക്കുന്ന ഗസ്സ എന്ന കൊച്ചു പ്രദേശം നൽകുന്ന സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അതിജീവന പാഠങ്ങൾ, അടിച്ചമർത്തപ്പെട്ടു കൊണ്ടിരിക്കുന്ന ജനകോടികൾക്ക് മുമ്പിൽ രജത രേഖ തീർക്കുമ്പോൾ വംശീയ ഉന്മൂലനത്തിന് കോപ്പുകൂട്ടുന്ന സംഘപരിവാരത്തിന്റെ മുമ്പിൽ ജനാധിപത്യപരമായ പ്രതിരോധത്തിനുള്ള പ്രചോദനമാണ് നമുക്ക് നൽകുന്നതെന്നും ഐക്യദാർഢ്യ സംഗമം അഭിപ്രായപ്പെട്ടു.
നേഹ ഫിറോസിൻ്റെ ഖിറാഅത്തോടെ ആരംഭിച്ച ഐക്യദാർഢ്യ സംഗമം സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ശബീർ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് കെ.പി അജ്മൽ അദ്ധ്യക്ഷത വഹിച്ചു. ശ്രീ ആറങ്ങോട്ടു ശിവക്ഷേത്രം കമ്മിറ്റി സെക്രട്ടറി പി രാജീവ്, മുസ്ലിം ലീഗ് മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി കുറ്റിപ്പുളിയൻ, മങ്കട മണ്ഡലം ട്രഷറർ ഹനീഫ പെരിഞ്ചീരി, യു.ഡി.എഫ് മങ്കട മണ്ഡലം ചെയർമാൻ എം മൊയ്തു മാസ്റ്റർ, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ആരിഫ് ചുണ്ടയിൽ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മക്കരപ്പറമ്പ് യൂനിറ്റ് സെക്രട്ടറി ഡോ അസ്ഹർ കരുവാട്ടിൽ എന്നിവർ ഐക്യദാർഢ്യ സന്ദേശം നൽകി. സംഗമത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ സംഘ ഗാനം ആലപിച്ചു.
സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് കെ ഷബീർ സ്വാഗതവും സെക്രട്ടറി സി.എച്ച് അഷ്റഫ് നന്ദിയും പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ് സമാപനം നിർവഹിച്ചു.
ഫോട്ടോ കാപ്ഷൻ: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മക്കരപ്പറമ്പ് ഏരിയ മക്കരപ്പറമ്പിൽ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംസ്ഥാന സെക്രട്ടറി ശബീർ കൊടുവള്ളി ഉദ്ഘാടനം ചെയ്യുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments