Monday, December 2, 2024
HomeAmericaകാൽഗറി സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ "ക്രിസ്മസ് സാങ്ക്ട്സ് 23' ഡിസംബർ 22 ന്.

കാൽഗറി സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ “ക്രിസ്മസ് സാങ്ക്ട്സ് 23′ ഡിസംബർ 22 ന്.

ജോയിച്ചന്‍ പുതുക്കുളം.

കാൽഗറി : കാൽഗറി സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ ക്രിസ്മസ് കരോൾ സർവീസ് 2023 ഡിസംബർ 22 വെള്ളിയാഴ്ച്ച വൈകുന്നേരം 7:00 PM (MST) മാർത്തോമാ പള്ളിയിൽ വെച്ച് നടത്തപ്പടുന്നതാണ്.

“ക്രിസ്മസ് സാങ്ക്ട്സ് ’23” എന്ന് നാമദേയം നൽകിയിരിക്കുന്ന ഈ വർഷത്തെ കരോൾ സെർവീസിനു ചീഫ് ഗസ്റ്റായും  ക്രിസ്മസ് സന്ദേശം നൽകുന്നതിനും എത്തിച്ചേരുന്നത് ആർച്ച്ബിഷപ്പ് ഗ്രിഗറി കെർ -വിൽ‌സൺ (ആംഗ്ലിക്കൻ ചർച്ച്, കാൽഗറി ഡിയോസിസ്)  ആയിരിക്കും. ഇടവക വികാരി, റെവ. ജോജി ജേക്കബ് പരിപാടിക്ക്  അധ്യക്ഷത വഹിക്കുന്നതും, ഇടവക  ഗായക സംഘം  ആലപിക്കുന്ന കരോൾ സംഗീത വിരുന്നും, സൺ‌ഡേ സ്കൂൾ കുഞ്ഞുങ്ങളുടെയും  , ഇടവക അംഗങ്ങളുടെയും കലാവിരുന്നും  ഉണ്ടായിരിക്കുന്നതാണ്.

ഈ പ്രോഗ്രാമിലേക്കു കാൽഗറിയിലുള്ള ഏവരെയും ഇടവക ഭാരവാഹികൾ  പ്രത്യേകം ക്ഷണിച്ചു കൊള്ളുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments