പിപി ചെറിയാൻ.
ലീഗ് സിറ്റി (ടെക്സാസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ കൂട്ടായ്മ വിന്റർബെൽസ്-2023, 29 ഡിസംബർ 2023 ന് വൈകിട്ട് 5 മണിക്ക് ഹെറിറ്റേജ് പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച്, വെബ്സ്റ്ററിൽ വെച്ചു നടത്തപ്പെടും. കഴിഞ്ഞ വർഷങ്ങളിൽ എന്നപോലെതന്നെ ഈ വർഷവും വലിയ ആഘോഷപരിപാടികളാണ് സംഘടിപ്പിക്കുന്നത്.
ലീഗ് സിറ്റി മലയാളികൾക്ക് എന്നും ഇത് മറക്കാനാവാത്ത ഒരു ഉത്സവമാണ്, അതുകൊണ്ടുതന്നെ ഈ പ്രദേശത്തുള്ള എല്ലാ മലയാളികളുംതന്നെ മറ്റെല്ലാം മാറ്റിവെച്ചു വളരെ സന്തോഷത്തോടെ ഇതിന്റെ ഭാഗമായിമാറുന്നു. സൗത്ത് ഇന്ത്യൻ റിയാലിറ്റി ഷോ സൂപ്പർ സിംഗേഴ്സുകളെയും , പ്ലേബാക്ക് സിംഗേഴ്സുകളെയും ഉൾപ്പെടുത്തി ഒരുസംഗീതനിശയോടൊപ്പം കുട്ടികളും യൂവജനങ്ങളും സ്ത്രീകളും പുരുഷന്മാരും അണിനിരക്കുന്ന വിവിധതരം കലാപരിപാടികളും വിന്റർബെൽസിനു മാറ്റേകും. കൂടാതെ ലീഗിസിറ്റിക്കാർ എഴുതി സംവിദാനാം ചെയ്യുന്ന ‘രാജപ്പന്റെ സ്വന്തം സ്‌പൈഡർമാൻ’ എന്ന കോമഡി സ്കിറ്റ് വളരെ ആകാംക്ഷയോടെയാണ് നാട്ടുകാർ കാത്തിരിക്കുന്നത്. ലീഗ് സിറ്റിയിലെ രസകരമായ മലയാളി അനുഭവങ്ങളെ കോർത്തിണക്കി ഡോക്ടർ നജീബ് കുഴിയിലിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം ലീഗ് സിറ്റിക്കാർ എഴുതി ജിജു ജോൺ സംവിദാനവും, സാരംഗ് രാജേഷ് എഡിറ്റിംഗും നിർവഹിക്കുന്ന ഈ കോമഡി സ്കിറ്റ് ആളുകകെ പൊട്ടി പൊട്ടിചിരിപ്പിക്കുമെന്നു അണിയറ പ്രവർത്തകർ അഭിപ്രായപ്പെട്ടു.
തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട കേരളത്തിന്റെ പാചക പാരമ്പര്യം, രുചികൾ, പരമ്പരാഗത പാചകരീതികൾ എന്നിവയെല്ലാം കോർത്തിണക്കി നാനൂറിൽപ്പരം ആളുകൾക്ക് തത്സമയം പാചകംചെയ്തു വിതരണം ചെയ്യത്തക്കരീതിയിലുള്ള തട്ടുകടയും അതോടനുബന്ധിച്ചുള്ള സൗകര്യങ്ങളും സംഘാടകർ ഒരുക്കിക്കൊണ്ടിരുക്കുന്നതായി പത്രസമ്മേളനത്തിൽ അറിയിച്ചു. തട്ടുകട തികച്ചും കേരള ശൈലിയിലായിരിക്കും നിർമ്മിക്കുക. കേരളശൈലിയിൽ പുൽക്കൂട്, നൂറുകണക്കിനുള്ള ചെറു നക്ഷത്രങ്ങൾ ഇവയെല്ലാം ഒരുക്കി പ്രദേശ വാസികളിലും കൗതുകമുണർത്തുന്ന രീതിയിലുള്ള അലങ്കാരങ്ങൾക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. നൂറിലധികം കുടുംബങ്ങൾ ഒത്തുകൂടുന്ന ഈ സംഗമം പ്രവാസി മലയാളികളുടെ ഒരു വലിയ സ്നേഹക്കൂട്ടായ്മയുടെ ഉത്തമ ഉദാഹരണമാണ്. കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടുവാനുള്ള നമ്പറുകൾ: ബിനീഷ് ജോസഫ് 409-256-0873, ഡോ. രാജ്കുമാർ മേനോൻ 262-744-0452, രാജൻകുഞ്ഞു ഗീവർഗീസ് 507-822-0051, ലിഷ ടെൽസൺ 262-744-0452, സോജൻ ജോർജ് 409-256-9840, സിഞ്ചു ജേക്കബ് +1-240-784-0561, ബിജോ സെബാസ്റ്റിൻ 409-256-6427, മാത്യു പോൾ 409-454-3472.