Monday, December 2, 2024
HomeAmericaഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍.

ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍.

ജോയിച്ചന്‍ പുതുക്കുളം.

ഷിക്കാഗോ: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ ആനുവല്‍ ഗാല ഓക്ക് ബ്രൂക്ക് മാരിയറ്റിന്റെ ഗ്രാന്റ് ബാള്‍റൂമില്‍ വച്ച് യു.എസ് കോണ്‍ഗ്രസ്മാന്‍ ഷോണ്‍ കാസ്റ്റണ്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റും, ജി.ഇയുടെ നോര്‍ത്ത് അമേരിക്കന്‍ ഡയറക്ടറുമായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ് തന്റെ പ്രസിഡന്‍ഷ്യല്‍ അഡ്രസില്‍ സംഘടനയുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ നേട്ടങ്ങള്‍ വിവരിച്ചു. പുതിയ ചാപ്റ്ററുകള്‍ വാഷിംഗ്ടണ്‍ ഡി.സിയിലും, അറ്റ്‌ലാന്റയിലും ഉടന്‍ തുടങ്ങുമെന്നും വിവിധ യൂണിവേഴ്‌സിറ്റികളില്‍ എന്‍ജിനീയറിംഗ് സ്റ്റുഡന്റ് ചാപ്റ്ററുകള്‍ തുടങ്ങുമെന്നും അറിയിച്ചു.

യു.എസ് കോണ്‍ഗ്രസിലെ സയന്‍സ്, സ്‌പെയ്‌സ്, ടെക്‌നോളജി കമ്മിറ്റി മെമ്പര്‍ കൂടിയായ കോണ്‍ഗ്രസ്മാന്‍ ഷോണ്‍ കാസ്റ്റണ്‍ ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷനുമായി ചേര്‍ന്ന് വിവിധ പ്രൊജക്ടുകള്‍ (സയന്‍സ്, ടെക്‌നോളജി) രംഗത്ത് തുടങ്ങാന്‍ ശ്രമിക്കുമെന്നും അറിയിച്ചു.

സമ്മേളനത്തിന്റെ തുടക്കത്തില്‍ സംഘടനയുടെ ബോര്‍ഡ് അംഗങ്ങളായ പവ്വര്‍ പ്ലാന്റ് കോര്‍പറേഷന്‍ സി.ഇ.ഒ മാന്നി ഗാന്ധി, പ്രോബീസ് കോര്‍പറേഷന്‍ പ്രസിഡന്റ് ഡോ. പ്രമോദ് വോറ, പവര്‍ വോള്‍ട്ട് സി.ഇ.ഒ ബ്രിജ് ശര്‍മ്മ എന്നിവരുടെ നേതൃത്വത്തില്‍ സംഘടനയുടെ പുതിയ പദ്ധതിയായ, സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്ക് മെന്ററിംഗ്, ഫിനാന്‍സിംഗ് തുടങ്ങിയവകളായ “SHARK INVEST’ സമ്മേളനം നടത്തുകയുണ്ടായി.

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനാല് കമ്പനികള്‍ പങ്കെടുത്തു. അതിനുശേഷം ഫാഷന്‍ ഷോ, ബോളിവുഡ് പിന്നണി ഗായിക ഷിന്‍പി പോളിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും ഉണ്ടായിരുന്നു.

സെനറ്റര്‍ ലോറ മര്‍ഫി, ഇല്ലിനോയ്‌സ് സ്റ്റേറ്റ് റെപ്രസന്റേറ്റീവ് ഹാരി ബെന്റന്‍ എന്നിവര്‍ പുതിയ ലൈഫ് മെമ്പേഴ്‌സിനെ ആദരിക്കുകയും, വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചവരെ അവാര്‍ഡുകള്‍ നല്‍കി ആദരിക്കുകയും ചെയ്തു. കലാപരിപാടികള്‍ക്ക് ശേഷം പരിപാടികള്‍ക്ക് തിരശീല വീണു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.aaeiousa.org ല്‍ നിന്ന് ലഭിക്കുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments