ഫ്രറ്റേർണിറ്റി മലപ്പുറം.
മലപ്പുറം : വിധേയപ്പെടാത്ത വിദ്യാർത്ഥിത്വം, ആത്മാഭിമാനത്തിന്റെ രാഷ്ട്രീയം എന്ന ക്യാപ്ഷൻ ഉയർത്തി ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ നയിക്കുന്ന പോളി കാരവൻ തുടക്കമായി. ചേളാരി പോളി നിന്ന് ആരംഭിച്ച കാരവൻ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുറഹിം പതാക കൈമാറി. വ്യത്യസ്ത കോളേജിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടി, ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു. ചേളാരി പോളിടെക്നിക്ക്, തിരൂർ പോളിടെക്നിക്ക്, പെരിന്തൽമണ്ണ പോളിടെക്നിക്ക് തുടങ്ങിയ പോളികളിൽ സന്ദർശനം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി സാബിറ ശിഹാബ്, ജില്ലാ സെക്രട്ടറി ഫായിസ് എലാങ്കോട്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ നിഷ്ല വണ്ടൂർ, മുഫീദ വി കെ, അൻഷദ് കൊണ്ടോട്ടി തുടങ്ങിയവർ ജാഥ അംഗങ്ങളായിരുന്നു.