ജോൺസൺ ചെറിയാൻ.
സിപിഐഎമ്മിന് പിഴച്ചെന്ന് തോന്നുന്ന വേളയിലെല്ലാം പ്രതിപക്ഷത്തിന്റെ ഉറച്ച സ്വരം ഉയര്‍ത്തിയിരുന്ന സി കെ ചന്ദ്രപ്പന്റെ പിന്‍ഗാമിയായാണ് കാനം സിപിഐയെ നയിക്കുന്നത്. സിപിഐഎം ഇടതുപക്ഷത്തുനിന്ന് വ്യതിചലിക്കുന്നുവെന്ന് തോന്നുമ്പോഴെല്ലാം കാനം വിമര്‍ശനമുയര്‍ത്തി. സിപിഐഎമ്മിന്റെ രണ്ടാം പ്രതിപക്ഷമായി. സദാ വിമര്‍ശിക്കുമ്പോഴും മുന്നണിയ്ക്കകത്ത് ഇരുപാര്‍ട്ടികളുടെ ഐക്യമുറപ്പിക്കുന്നതിനും കാനം സദാ ശ്രദ്ധ പുലര്‍ത്തി. മാവോയിസ്റ്റ് വിഷയത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വ്യക്തിയധിഷ്ഠിതമാകുന്നുവോയെന്ന് സംശയം തോന്നിയപ്പോഴും എസ്എഫ്‌ഐ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെടുമ്പോഴുമെല്ലാം കാനത്തിന്റെ വിമര്‍ശനങ്ങളുടെ മൂര്‍ച്ച നമ്മളറിഞ്ഞു. കാനത്തിന്റെ വിയോഗത്തിലൂടെ വലിയൊരു തിരുത്തല്‍ശക്തിയെയാണ് രാഷ്ട്രീയ കേരളത്തിന് നഷ്ടമാകുന്നത്.