ജോൺസൺ ചെറിയാൻ.
വിജയ് ഹസാരെ ട്രോഫി നോക്കൗട്ട് മത്സരങ്ങൾക്ക് ഇന്നു തുടക്കം. പ്രീക്വാർട്ടർ മത്സരത്തിൽ കേരളം ശക്തരായ എതിരാളികൾക്കെതിരെയാണ് ഇറങ്ങുക. ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത മഹാരാഷ്ട്രയാണ് കേരളത്തിൻ്റെ എതിരാളികൾ. രാജ്കോട്ടിൽ രാവിലെ 9 മണിക്ക് മത്സരം ആരംഭിക്കും. ഇന്ന് മഹാരാഷ്ട്രയെ തോല്പിക്കാനായാൽ കേരളം ക്വാർട്ടറിലെത്തും.