Monday, December 2, 2024
HomeKeralaകോഴിക്കോട് മേഖല ഹെവന്‍സ് ഫെസ്റ്റ് ഡിസംബര്‍ 17 ന് ചേന്ദമംഗല്ലൂരില്‍.

കോഴിക്കോട് മേഖല ഹെവന്‍സ് ഫെസ്റ്റ് ഡിസംബര്‍ 17 ന് ചേന്ദമംഗല്ലൂരില്‍.

സലിം ഗരോഡി.

500 കുരുന്ന് കലാപ്രതിഭകള്‍ മാറ്റുരക്കും

മുക്കം: കോഴിക്കോട് മേഖല ഹെവന്‍സ് ഫെസ്റ്റ് ഡിസംമ്പര്‍ 17ന് ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജ് ക്യാമ്പസില്‍ നടക്കും. ഫെസ്റ്റിന്റെ വിജയകരമായ നടത്തിപ്പിന് വിപുലമായ സംഘാടക സമിതി രൂപവത്ക്കരിച്ചു. കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്ന് പതിനഞ്ച് ഹെവന്‍സ് പ്രീ സ്‌ക്കൂളുകളില്‍നിന്ന് 36 ഇനങ്ങളില്‍ 500 കുരുന്ന് കലാപ്രതിഭകള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരക്കും. സംഘാടകസമിതി രൂപവത്കരണ യോഗത്തില്‍ ഹെവന്‍സ് ഡയരക്ടര്‍ സി.എച്ച് അനീ സുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഹെവന്‍സ് ഫെസ്റ്റ് സംസ്ഥാന കോഡിനേറ്റര്‍ സിദ്ദീഖ് അക്ബര്‍, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡണ്ട് എ.പി.നസീം,  കെ.സി മൊയ്തീന്‍കോയ, കെ ടി മുഹമ്മദ് അബ്ദുറഹിമാന്‍, ഹെവന്‍സ് പ്രി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ടി. നര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡണ്ട് ഫൈസല്‍ പൈങ്ങോട്ടായി, ഹെവന്‍സ് ഡയരക്ടര്‍ സി.എച്ച് അനീസുദ്ദീൻ എന്നിവര്‍ സ്വാഗതസംഘം രക്ഷാധികാരികളാണ്. സിദ്ദീഖുല്‍ അക്ബര്‍ (ആക്ടിംങ്ങ് ചെയര്‍മാന്‍), കെ.സി.മൊയ്തീന്‍കോയ (ചെയര്‍മാന്‍) സി ബ്ഹത്തുല്ല (വൈസ് ചെയര്‍മാന്‍), എ.പി ഷഹര്‍ബാന്‍ (വൈസ് ചെയര്‍പേഴ്‌സണ്‍) കെ.സി.ഉബൈദ് (ജനറല്‍ കണ്‍വീനര്‍), കെ.ടി.ഇല്‍യാസ് (കണ്‍വീനര്‍), ഐ. ഹസ്സന്‍ മാസ്റ്റര്‍ (ജോ. കണ്‍വീനര്‍), നജീബ് മാസ്റ്റര്‍, എ പി.നസിം (സാമ്പത്തികം), സാലിം ജീറോഡ് (പ്രചരണം), സുബൈര്‍ കുറുങ്ങോട്ട് (ഭക്ഷണം), പി.എം ഷരിഫുദ്ദിന്‍ (സ്റ്റേജ് സൗണ്ട്, ലൈറ്റ് ), കുട്ടി ഹസ്സന്‍ മാസ്റ്റര്‍ സ്റ്റേജ് മാനേജ്‌മെന്റ് ), ഇബ്രാഹിം  വളണ്ടിയര്‍, എം.ടി അത്താവുല്ല (സ്വീകരണം), ജസീന ടീച്ചര്‍ (രജിസ്‌ട്രേ’ഷന്‍), തൗഫീഖ് (അമഡേഷന്‍), ഷാമില (മെഡിക്കല്‍) , ജവാദ് മാസ്റ്റര്‍ (ട്രോഫി).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments