ശ്രീകുമാർബാബു ഉണ്ണിത്താൻ.
ആന്റോ വർക്കിയെ വെസ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ റീജണൽ വൈസ് പ്രസിഡന്റ് ആയി എൻഡോസ് ചെയ്‌തു.
ടെറൻസൺ തോമസ് (പ്രസിഡന്റ് ,വെസ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ )
ന്യൂയോർക്ക്: അമേരിക്കൻ മലയാളിസംഘടനകളിൽ എന്നും മുൻപന്തിൽ നിൽക്കുന്ന വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ അടുത്ത വർഷം നടക്കുന്ന ഫൊക്കാനാ സംഘടനാ തെരഞ്ഞുടുപ്പുകളിലേക്ക്
ആന്റോ വർക്കിയെ റീജിയൻ 3 ന്റെ റീജിയണൽ വൈസ് പ്രസിഡന്റ് ആയും എൻഡോസ് ചെയ്തു.
വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ സജീവ പ്രവർത്തകനും മുൻ പ്രസിഡന്റും ഇപ്പോഴത്തെ വൈസ് പ്രസിഡന്റും ആണ് ആന്റോ . വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ആയിരുന്നപ്പോള്‍ മികവുറ്റ ഒരു പ്രവർത്തനം സംഘടനക്കു വേണ്ടി ചെയ്യുകയും,അസോസിയേഷന്റെ പ്രവർത്തനത്തെ അതിന്റെ മികച്ച തലത്തിൽ എത്തിക്കാൻ ആന്റോയുടെ പ്രവർത്തനത്തിന് സാധിച്ചിട്ടുണ്ട്.
സ്‌കൂള്‍ തലം മുതൽ രാഷ്ട്രിയ ജീവതം തുടങ്ങിയ ആന്റോ സജീവ രാഷ്ട്രീയ പ്രവർത്തകനായിരുന്നു .എഫ് എ സി റ്റി യുടെ ട്രേഡ് യൂണിയൻ നേതാവായി പ്രവർത്തനം തുടങ്ങി വിവിധ ട്രേഡ് യൂണിയനുകളുടെ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. നല്ല ഒരു ചാരിറ്റി പ്രവർത്തകൻ കൂടിയായ ആന്റോ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
ഏല്‍പ്പിക്കുന്ന ചുമതലകള്‍ കൃത്യമായും ഭംഗിയായും നിര്‍വ്വഹിക്കുന്ന സംഘാടകനാണ് ആന്റോ , കാത്തലിക്ക് അസോസിയേഷന്റെ പ്രെസിഡന്റ് ആയും , യെങ് മെൻസ് ക്ലബ്ബിന്റെ ഭാരവാഹി തുടങ്ങി മലയാളീ സമൂഹത്തിൽ നിറ സനിന്ദ്യമാണ് ആന്റോ വർക്കി. വെസ്റ്റ്ചെസ്റ്റർ കൗണ്ടി എംപ്ലോയീയായ ആന്റോ അമേരിക്കയിലെ സാമൂഹ്യ സംസ്കരിക മേഘലകളിൽ നിറസാനിദ്യവും ആണ് . വെസ്റ്ചെസ്റ്ററിലെ ന്യൂ റോഷലിൽ ആണ് താമസം.