Friday, December 27, 2024
HomeNew Yorkക്വീൻസ് കത്തിക്കുത്തിലും തീപിടുത്തത്തിലും 4 പേർ മരിച്ചു, 3 പേർക്ക് പരിക്കേറ്റു, സംശയാസ്പദമായ മരണം.

ക്വീൻസ് കത്തിക്കുത്തിലും തീപിടുത്തത്തിലും 4 പേർ മരിച്ചു, 3 പേർക്ക് പരിക്കേറ്റു, സംശയാസ്പദമായ മരണം.

പി പി ചെറിയാൻ.

ന്യൂയോർക് :ഞായറാഴ്ച പുലർച്ചെ ന്യൂയോർക്ക് സിറ്റി  ഫാർ റോക്കവേയിലെ വീട്ടിൽ കത്തികൊണ്ട് ആക്രമണം നടത്തിയ ഒരാൾ രണ്ട് കുട്ടികളടക്കം നാല് ബന്ധുക്കളെ കൊലപ്പെടുത്തി, തുടർന്ന് കെട്ടിടത്തിന് തീയിടുകയും തീപിടിത്തമുണ്ടായ വീട്ടിൽ പരിശോധനകെത്തിയ  രണ്ട് പോലീസ് ഉദ്യോഗസ്ഥരെ പരിക്കേൽപ്പിക്കുകയും ചെയ്തു, സംഭവത്തിനു ഉത്തരവാദി എന്ന് സംശയിക്കുന്നയാളെ   പോലീസ്  വെടിവച്ചു കൊലപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

11 വയസ്സുള്ള പെൺകുട്ടി, 12 വയസ്സുള്ള ആൺകുട്ടി, 44 വയസ്സുള്ള സ്ത്രീ, 30 വയസ്സുള്ള പുരുഷൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്നും എല്ലാവരും കുടുംബാംഗങ്ങളാണെന്നും പോലീസ് പറഞ്ഞു.

പുലർച്ചെ 5 മണിക്ക് ഒരു യുവതിയിൽ നിന്ന് 911 കോൾ പോലീസിന് ലഭിച്ചു, അവരുടെ  ബന്ധു തന്റെ കുടുംബാംഗങ്ങളെ കൊല്ലുകയാണെന്ന് പറഞ്ഞതായി ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റ് ചീഫ് ജെഫ്രി മാഡ്രി ഞായറാഴ്ച രാവിലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ക്വീൻസിലെ ഒരു റെസിഡൻഷ്യൽ ബ്ലോക്കിൽ എത്തിയ പോലീസ്, അവിടെ അവർ ഒരാൾ ലഗേജുമായി പുറത്തേക്ക് പോകുന്നത് കണ്ടു, മാഡ്രി പറയുന്നു.

ഉദ്യോഗസ്ഥർക്ക് നേരെ കിച്ചൺ സ്റ്റീക്ക് കത്തി കൊണ്ട്  ഒരാളെ കഴുത്തിലും നെഞ്ചിലും കുത്തുകയും മറ്റൊന്ന് തലയിൽ അടിക്കുകയും ചെയ്തു, മേധാവി കൂട്ടിച്ചേർത്തു. ഉദ്യോഗസ്ഥരിൽ ഒരാൾ തന്റെ തോക്കു വലിച്ചെടുത്ത് സംശയിക്കപ്പെടുന്ന വ്യക്തി കോർട്ട്‌നി ഗോർഡനെ (38) നേരെ വെടിയുതിർത്തതായും  മാഡ്രെ പറഞ്ഞു.ഇയ്യാളെ പിന്നീട്  ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി പോലീസ് അറിയിച്ചു.

ജീവന് ഭീഷണിയില്ലാത്ത പരിക്കുകളോടെ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവർ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പോലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments