ജോൺസൺ ചെറിയാൻ.
എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ വോട്ടെണ്ണുന്നതിന് മുൻപേ സർക്കാർ സാധ്യതകൾ തേടി കോൺഗ്രസും ബി.ജെ.പി യും. തൂക്കുസഭയാണെങ്കിൽ മന്ത്രിസഭ രൂപീകരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. എം.എൽ.എ മാരെ ഉടൻ സംസ്ഥാന തലസ്ഥാനത്തേക്ക് എത്തിക്കാനുള്ള നടപടികൾ കോൺഗ്രസ് ഇതിനോടകം തുടങ്ങി കഴിഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാന ഘടകങ്ങൾക്ക് നിർദേശം നൽകി. അതേസമയം എല്ലാ സംസ്ഥാനങ്ങളിലും നിരീക്ഷകരെയും ദേശീയ നേത്യത്വത്തിന്റെ പ്രതിനിധിയെയും ആയയ്ക്കാനും ബി.ജെ.പി നടപടികൾ സ്വീകരിച്ചു കഴിഞ്ഞു.