ജോൺസൺ ചെറിയാൻ.
മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ മനസ് കീഴടക്കി ഫ്‌ളവേഴ്‌സ് മ്യൂസിക്കൽ വൈഫ്. വിവാഹിതരായ വനിതകളുടെ ആദ്യ മാസത്തെ പാട്ട് പോരാട്ടത്തിൽ പാലക്കാട് സ്വദേശി ശ്രുതി എസ് ബാബു വിജയിയായി. തിരുവനന്തപുരം സ്വദേശി ആതിര വിജയൻ രണ്ടാമതെത്തി. എറണാകുളം സ്വദേശികളായ ശ്രീഷ്മ ജയേഷ്, ആതിര ജനകൻ, മാധുര്യ പത്മകുമാർ എന്നിവരാണ് യഥാക്രമം മൂന്ന് മുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ.