സുമോദ് തോമസ് നെല്ലിക്കാല.
ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ കേരളാ ദിനാഘോഷത്തോടനുബന്ധിച്ചു പ്രവാസി സമൂഹവും മലയാളികളും കടന്നുപോകുന്ന സമകാലീക പ്രേശ്നങ്ങളെ അപഗ്രഥിച്ചുകൊണ്ടുള്ള സിമ്പോസിയവും ചർച്ചകളും ഗാനസന്ധ്യയും അരങ്ങേറി. എലൈറ്റ് ഇന്ത്യൻ കിച്ചൻ ഡൈനിങ്ങ് ഹാളിൽ (2163 Galloway Rd, Bensalem, PA 19020) ആണ് കാര്യപരിപാടികൾ നടത്തപ്പെട്ടത്.
ഫിലാഡൽഫിയയിലെ പ്രേശസ്ത സംമൂഹിക പരിഷ്കർത്താവും ആത്മീയ ഗുരുവുമായ റെവ ഫാദർ എം കെ കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. പ്രെസിഡന്റ് സുരേഷ് നായർ അധ്യക്ഷത വഹിച്ച പൊതു യോഗത്തിൽ സെക്രട്ടറി അഭിലാഷ് ജോൺ ഏവരെയും സ്വാഗതം ചെയ്തു.കേരളാ ഡേ ചെയർമാൻ ഡോ ഈപ്പൻ ഡാനിയേലിന്റ നേതൃത്വത്തിൽ Pravasi mistreatments in Kerala, Brain Drain in Kerala, Drugs usage among Teenagers and youths in Kerala എന്ന വിഷയങ്ങളിൽ ആണ് ചർച്ച ക്രെമീകരിച്ചിരിക്കുന്നതു.
ഡോ ഈപ്പൻ ഡാനിയേൽ, എബ്രഹാം മേട്ടിൽ, ജോർജ് നടവയൽ, റെവ റെജി യോഹന്നാൻ എന്നിവർ പ്രെബന്ധം അവതരിപ്പിച്ചു. തുടർന്ന് നടക്കുന്ന ഗാന സന്ധ്യയിൽ ഫിലാഡൽഫിയയിലെ പ്രശസ്ത ഗായകർ ആയ സാബു പാമ്പാടി, രാജു പി ജോൺ, റെനി ജോസഫ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. സുമോദ് നെല്ലിക്കാല കലാപരിപാടികൾ നിയന്ത്രിച്ചു.
വിൻസെന്റ് ഇമ്മാനുവേൽ, സുധാ കർത്താ, ജോബി ജോർജ്, മാത്യൂസൺ സക്കറിയ, അലക്സ് തോമസ്, എബ്രഹാം മാത്യു എന്നിവർ ആശംസ അർപ്പിച്ചു. ട്രൈസ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് ആണ് പരിപാടികൾ സ്പോൺസർ ചെയ്തത്. ട്രഷറർ സുമോദ് നെല്ലിക്കാല നന്ദി പ്രകാശനം നടത്തി.