വെൽഫെറെ പാർട്ടി.
മലപ്പുറം: ജാതി സെൻസസ് നടത്താനും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം മുഴുവൻ സർവീസ് മേഖലകളിലും ഉറപ്പുവരുത്താനും കേരള ഗവൺമെന്റ് തയ്യാറാവണമെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. കേരളത്തിൽ ഭിന്നശേഷി സംവരണം 4% ആയി ഉയർത്തിയത് സ്വാഗതാർഹമാണെങ്കിലും മറ്റുള്ളവരുടെ സംവരണതോതിൽ നഷ്ടം വരാത്ത വിധം നടപ്പാക്കേണ്ടിയിരുന്നുവെന്നും ഇപ്പോൾ അതുവഴി മുസ്്‌ലിം സമുദായത്തിന്റെ സംവരണത്തിൽ 2% നഷ്്ടം വരുത്താനിടയാക്കിയ ഉത്തരവ് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പഠന ശില്പശാല മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഡോ. അൻസാർ അബൂബക്കർ, ജില്ലാ പ്രസിഡണ്ട് നാസർ കീഴ്പറമ്പ്, ഹസീന വഹാബ്, അശ്‌റഫലി കട്ടുപ്പാറ, ബ്ലോക്ക് മെമ്പർ സുബൈദ മുസ്്‌ലിയാരകത്ത് തുടങ്ങി സംസ്ഥാന ജില്ലാ നേതാക്കൾ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു. ജില്ലാ സെക്രട്ടറി ബിന്ദു പരമേശ്വരൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് അഹ്‌മദ് ശരീഫ് മൊറയൂർ സ്വാഗതവും മണ്ഡലം ട്രഷറർ കെ.എൻ. ജലീൽ കോഡൂർ നന്ദിയും പറഞ്ഞു.