Tuesday, December 3, 2024
HomeKeralaയൂത്ത് കോണ്‍ഗ്രസ്-KSU പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍.

യൂത്ത് കോണ്‍ഗ്രസ്-KSU പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍.

ജോൺസൺ ചെറിയാൻ.

കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. വെങ്ങാലിയില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായെത്തിയത്. വടകരയിലെ നവകേരള സദസ് കഴിഞ്ഞ് കോഴിക്കോട്ടേക്ക് മടങ്ങുന്നതിനിടെയായിരുന്നു പ്രതിഷേധം. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചോളം പ്രവര്‍ത്തകരാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്. എലത്തൂര്‍ പൊലീസാണ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. നാളെയും പ്രതിഷേധം ഉണ്ടാകുമെന്ന് യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments