പി.പി.ചെറിയാൻ .
ഡിട്രോയ്റ്റ് (മിഷിഗൺ): ഹൃസ്വസന്ദർശനത്തിനായി നോർത്ത് അമേരിക്കയിൽ എത്തിയ കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ (കെപിസിസി) സെക്രട്ടറി റിങ്കു ചെറിയാന് ഒഐസിസി യൂഎസ്‍എ യുടെയും ഐഒസി യുടെയും സംയുക്ത ആഭ്യമുഖ്യത്തിൽ ഡിട്രോയിറ്റിൽ ആവേശോജ്വലമായ സ്വീകരണം നൽകി.
കോൺഗ്രസ്സ് നേതാവും റാന്നിയുടെ മുൻ എംഎൽ യുമായിരുന്ന എം സി ചെറിയാന്റെ മകനായ റിങ്കു ചെറിയാൻ കെ.എസ്.യു, യൂത്ത് കോൺഗ്രസ്സ് പ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്ന് കെപിസിസി-യുടെ നേതൃ സ്ഥാനത്തെത്തിയ യുവനേതാവാണ്.
ആദർശവും ലാളിത്യവും കൈമുതലായലുള്ള റിങ്കു ചെറിയാൻ സംശുദ്ധമായ രാഷ്ട്രീയ ജീവിതശൈലിയുടെ ഉദാത്ത മാതൃകയാണ്. നോവായ് ധാവത് റെസ്റ്റോറന്റിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ ഐഒസി മിഷിഗൺ ചാപ്റ്റർ പ്രസിഡന്റ് ഡോ. മാത്യു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഒഐസിസി-ഐഒസി നേതാക്കളായ തോമസ് ജോർജ് (ചാച്ചി റാന്നി), അജയ് അലക്സ്, അലൻ ചെന്നിത്തല, സൈജൻ കണിയോടിക്കൽ, പ്രിൻസ് എബ്രഹാം, ജോസഫ് ചാക്കോ, ജേക്കബ് തോമസ് എന്നിവർ സമ്മേളനത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് പ്രസംഗിച്ചു.
അതിനെ തുടർന്ന് കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ വിലയിരുത്തികൊണ്ട് രാഷ്ട്രീയ ഭേദമന്യെ യോഗത്തിൽ പങ്കെടുത്ത റ്റിനോ മണിമലേത്ത്, വിനോദ് തോമസ്, അജിത് വർഗ്ഗീസ്, സുനിൽ കുര്യൻ, സജു ഫിലിപ്പ്, ജോൺസൺ ഫിലിപ്പ്, ബോബൻ ജോർജ്, ജോർജ് ചാക്കോ, ഷിനോജ് ചാക്കോ എന്നിവർ റിങ്കു ചെറിയാനുമായി ചർച്ച നടത്തി. കേരളത്തിന്റെ സമഗ്ര വികസനത്തിനും വളർച്ചക്കും അമേരിക്കൻ പ്രവാസികൾ നൽകുന്ന സംഭാവനകളെപ്പറ്റി റിങ്കു ചെറിയാൻ അനുസ്മരിച്ചു.