ജോൺസൺ ചെറിയാൻ.
ഗസ്സയില്‍ നാലു ദിവസത്തെ താത്കാലിക വെടിനിര്‍ത്തൽ ഇന്ന് പ്രാബല്യത്തിൽ വരും. ഹമാസ് ബന്ധികളാക്കിയ നാല് പേരെയും ഇസ്രയേൽ ജയിലിലുള്ള 150 പാലസ്തീനികളെയും മോചിപ്പിക്കും. ഭക്ഷണവും ആവശ്യവസ്തുക്കളും റഫ അതിർത്തിയിലൂടെ ഗസയിലെത്തിക്കും.അതേസമയം ഹമാസിനുമേൽ പൂർണവിജയമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.