ജോൺസൺ ചെറിയാൻ.
നടി തൃഷ കൃഷ്ണയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്‍സൂര്‍ അലി ഖാനെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്. വിഷയത്തില്‍ ഇടപെട്ട ദേശീയ വനിതാ കമ്മിഷന്‍ ഡിജിപിയോട് കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. തൃഷയുടെ പരാതിയിലാണ് നടനെതിരെ നുങ്കമ്പാക്കം പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 354 എ, 509 എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.