പി.പി.ചെറിയാൻ .
ഹൂസ്റ്റൺ: അമേരിക്കയിൽ ഹൃസ്വസന്ദര്ശനാര്ഥം എത്തിയ കെപിസിസി സെക്രട്ടറി
റിങ്കൂ ചെറിയാന് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം നൽകും.ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യൂഎസ്എ (ഒഐസിസി യുഎസ്എ ) യുടെയും ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെയും (HRA) ആഭിമുഖ്യത്തിലാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. നവംബര് 26 നു ഞായറാഴ്ച വൈകുന്നേരം 6 ന് സ്റ്റാഫോർഡിലെ അപ്‌നാ ബസാർ ഹാളിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. (2437 FM 1092 Rd, Stafford, TX 77459)
കെപിസിസി മുൻ വൈസ് പ്രസിഡണ്ട്, മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന മുൻ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട് , പത്തനംത്തിട്ട ഡിസിസി മുൻ വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുള്ള റിങ്കു 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ റാന്നി നിയോജകമണ്ഡലത്തിലെ യുഎഡിഎഫ് സ്ഥാനാർഥിയായിരുന്നു.
പത്തനംതിട്ടയിലെ ആദ്യ ഡിസിസി പ്രസിഡണ്ടും റാന്നി മുൻ എംഎൽഎയുമായ അന്തരിച്ച എം.സി. ചെറിയാനും മുൻ ജില്ലാ പഞ്ചായത്ത് അംഗം മറിയാമ്മ ചെറിയാനാണു റിങ്കുവിന്റെ മാതാപിതാക്കൾ.
ഫിലാഡൽഫിയ, ഡിട്രോയിറ്റ്, ലോസ് ആഞ്ചലസ്, ഡാളസ്, ന്യൂയോർക്ക് നഗരങ്ങളും സന്ദർശിക്കുന്ന റിങ്കു ചെറിയാൻ കോൺഗ്രസ് പ്രവർത്തകരെയും, റാന്നി സ്വദേശികളെയും കാണുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു.
ഹൂസ്റ്റണിലെ സമ്മേളനത്തിൽ ഒഐസിസിയൂഎസ്എ ദേശീയ ഭാരവാഹികളായ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറിയും ‘HRA ഉപരക്ഷാധികാരിയുമായ ജീമോൻ റാന്നി, ഹൂസ്റ്റൺ റാന്നി അസോസിയേഷൻ (HRA) ഉപരക്ഷാധികാരികളായ റവ.ഫാ. ജെക്കു സഖറിയാ, ജോയ് മണ്ണിൽ, പ്രസിഡണ്ട് ബാബു കൂടത്തിനാലിൽ, ഒഐസിസി യൂഎസ്എ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി, സതേൺ റീജിയണൽ ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി, റീജിയണൽ, ചാപ്റ്റർ നേതാക്കൾ, സാമൂഹ്യ സംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്ത് ആശംസകൾ അറിയിക്കും.
സമ്മേളനത്തിലേക്ക് എല്ലാവരെയും സഹർഷം സ്വാഗതം ചെയ്യുന്നെവെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്,വാവച്ചൻ മത്തായി (ചാപ്റ്റർ പ്രസിഡണ്ട്)- 832 468 3322,ജോജി ജോസഫ് – (ചാപ്റ്റർ ജന. സെക്രട്ടറി) – 713 515 8432,മൈസൂർ തമ്പി’ – ചാപ്റ്റർ ട്രഷറർ ) – 281 701 3220,ബാബു കൂടത്തിനാലിൽ – HRA പ്രസിഡണ്ട് – 713 291 9895
റിങ്കുവുമായി (91 94465 52028) വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.