Saturday, July 27, 2024
HomeGulfഷാര്‍ജ അക്ഷരമേളയിലേക്ക്! (ജോണ്‍ ഇളമത).

ഷാര്‍ജ അക്ഷരമേളയിലേക്ക്! (ജോണ്‍ ഇളമത).

ജോയിച്ചന്‍ പുതുക്കുളം.

വളരെ ഹൃദ്യമായ ഒരു അനുഭവമായിരുന്നു,ഷാര്‍ജ്ജാ അന്തരാഷ്ട്ര പുസതകമേളയില്‍ പങ്കെടുത്ത എനിക്കുണ്ടായത്. അവിടത്തെ സുല്‍ത്താന്റെ ‘അക്ഷരങ്ങളോടുള്ള’ അസ്സാമാന്യമായ ദര്‍ശനമാണ് അത് വെളിപ്പെടുത്തുന്നത്.

നവംബര്‍ ഒന്നുമുതല്‍ പന്ത്രണ്ടുവരെ ‘എക്‌സ്‌പോ’ സെന്ററിലെ ഭീമാകാരമായ കൂടാരത്തില്‍ നരവധി സ്റ്റാളുകള്‍ക്കുള്ളില്‍ നിരത്തിവെച്ചിട്ടുള്ള പുസ്തകങ്ങള്‍.അവിടെ നിറയെ കണ്ണുചിമ്മിതുറക്കുന്ന ലോകത്തിലെ ഒട്ടുമുക്കാല്‍ ഭാഷകളിലുള്ള പുസ്‌കങ്ങളുടെ അക്ഷരതിളക്കം.

ആലുവാ ശിവരാത്രിയോ, തൃശൂര്‍ പൂരമോ എന്നുതോന്നിക്കുന്ന തിക്കുംതിരക്കും.തൊണ്ണൂറു രാജ്യങ്ങളില്‍നിന്നുള്ള രണ്ടായിരം പ്രസിദ്ധീകരണങ്ങളില്‍ നിന്നുള്ള പുസ്തകങ്ങള്‍,ലോകത്തിലെ വിവിധ ഭാഷകളിലായി.

തൂവള്ളകുപ്പായങ്ങളും,ശിരോവസ്ത്രങ്ങളും ധരിച്ച തദ്ദേശിയര്‍,വിവിധ ഭാഷകള്‍ സംസാരിക്കുന്ന വിവിധ വേഷധാരികളായ വിദേശിയര്‍,അതിലേറെ വ്യത്യസ്തരായി മുണ്ടും,ജുബയും,സാരിയും,സാല്‍വാറും ധരിച്ച കേരളീയരും ഒഴുകിനടക്കുന്നു. മലയാളവും ,ഹിന്ദിയുമൊക്കെ സംസാരിച്ച്.

അതാ,അവിടെ നീണ്ടനിരകളില്‍ മലയാളപ്രസിദ്ധീകരണങ്ങളുടെ സ്റ്റാളുകള്‍, ഡിസി,മാതൃഭൂമി,കൈരളി, കറന്റ്, ചിന്ത, ഗ്രീന്‍ബുകസ് അങ്ങനെ അങ്ങനെ. അവിടെ,’കൈരളി ബുക്‌സില്‍’ അടുക്കി വെച്ചിരിക്കുന്ന എന്റെ ഏഴു ചരിത്രനോവലുകള്‍,യഥാക്രമം,മോശ,ബുദ്ധന്‍,നെന്മാണിക്യം,മരണമില്ലാത്തവരുടെ താഴ്‌വര, സോക്രട്ടീസ് ഒരു നോവല്‍, മാര്‍ക്കോപോളോ,കഥപറയുന്ന കല്ലുകള്‍.

അവയെല്ലാം മലയാളസാഹിത്യത്തില്‍ ആരും കാണാതെകിടന്ന വിശ്വസാഹിത്യത്തിലെ മുത്തും ,പവിഴവുംതന്നെ.ഏറെക്കാലങ്ങളായി മണ്ണില്‍ പുതഞ്ഞുകിടന്ന നിധികള്‍ പൊടിതട്ടികുടഞ്ഞ് കണ്ണൂര്‍ കൈരളി പബ്ലിക്കേഷനിലൂടെ പുതിയ ആകര്‍ഷകമായ കവര്‍ചട്ടകളോടെ ഷാര്‍ജ്ജാപുസ്‌കമേളയില്‍ എത്തിയിരിക്കുന്നു.ഞാന്‍ പലകാലങ്ങളില്‍ ദീര്‍ഘകാല ഗവേഷണങ്ങളും, പഠനങ്ങളും നടത്തി വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ വന്ന വിശ്വസാഹിത്യ ചരിത്രനോവലുകളാണവ.അത് മലയാളഭാഷക്കും,ചരിത്രത്തിനും എന്നെന്നും ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നതില്‍ എനിക്ക് ചാരിത്രമുണ്ട്.

പ്രശസ്ത എഴുത്തുകാരനും,വാഗ്മിയുമായ ശ്രീ പോള്‍ സക്കറിയാ ഷാര്‍ജ്ജ പുസ്തക മേളയില്‍ എന്റെ കുടുംബാംഗങ്ങള്‍ക്ക് കോപ്പികള്‍ നല്‍കി പുസ്തകപ്രകാശനംചെയ്തു.കൈരളി പബ്ലിക്കേഷന്‍ മനേജിങ് ഡയര്‍ക്ടര്‍ ശ്രീ ഒ.അശോകുമാര്‍ ഏവര്‍ക്കും നന്ദിപ്രകാശിപ്പിച്ചു.

പുസ്തകങ്ങള്‍ വായിച്ച് അഭിപ്രായങ്ങള്‍ അറിയാന്‍ താല്പര്യപ്പെടുന്നു. ബന്ധപ്പെടുക:-ജോണ്‍ ഇളമത,ടെലഫോണ്‍-905 848 0698 ഇളമതയില്‍@ജിമെയില്‍ ഡോട്ട്‌കോം. ഒ.അശോക് കുമാര്‍,കൈരളി പബ്ലിക്കേഷന്‍,കണ്ണൂര്‍ ടെലഫോണ്‍-0944 726 3609′ കൈരളി ബുക്‌സ് കെഎന്‍ആര്‍@ജിമെയില്‍ ഡോട്ട്‌കോം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments