ജോൺസൺ ചെറിയാൻ.
പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽ ചവിട്ടി യുവതിക്കും ഒമ്പത് മാസം പ്രായമുള്ള മകൾക്കും ദാരുണാന്ത്യം. ബംഗളൂരു സ്വദേശിനിയായ യുവതിയും കുഞ്ഞുമാണ് ഷോക്കേറ്റ് മരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.രാവിലെ 6 മണിയോടെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്ന് വീട്ടിലേക്ക് ബെംഗളൂരുവിലെ മടങ്ങുമ്പോഴായിരുന്നു 23 കാരി സൗന്ദര്യയും മകൾ സുവിക്സ്ലിയയും. വൈറ്റ്ഫീൽഡ് ഏരിയയിൽ റോഡരികിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ അറിയാതെ ചവിട്ടുകയായിരുന്നു. ഇരുട്ടായതിനാൽ യുവതിക്ക് വൈദ്യുതി കമ്പി കാണാൻ കഴിഞ്ഞില്ലെന്നാണ് നിഗമനം.