ജോൺസൺ ചെറിയാൻ.
ബഹ്‌റൈനില്‍ ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബില്‍ ഹമദ് അല്‍ ഖലീഫയും ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനിയും നടത്തിയ പാലം പദ്ധതി ചര്‍ച്ചയുമായി ബന്ധപ്പെട്ട യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഖത്തറിന്റെയും ബഹ്‌റൈനിന്റെയും ബന്ധപ്പെട്ട അധികാരികളോട് പദ്ധതി നടപ്പാക്കാനും നിര്‍ദേശം നല്‍കി.ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും എല്ലാ മേഖലകളിലും അത് മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു