പി പി ചെറിയാൻ.
ഇന്ത്യയിലെ ബംഗളുരുവിൽ നിന്നുള്ള ഇന്ത്യൻ മാതാപിതാക്കളുടെ മകനായി ടെക്സാസിലെ ഹൂസ്റ്റണിലാണ് സുബ്രഹ്മണ്യം ജനിച്ചത്, അവർ പിന്നീട് വെർജീനിയയിലെ ഡുള്ളസ് എയർപോർട്ട് വഴി അമേരിക്കയിൽ എത്തി. ഒടുവിൽ ടെക്സാസിലെ ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കി. ക്ലിയർ ലേക്ക് ഹൈസ്കൂളിൽ പഠിച്ച അദ്ദേഹം തുലെയ്ൻ യൂണിവേഴ്സിറ്റിയിൽ നിന്ന് തത്ത്വചിന്തയിൽ ബിരുദം നേടി.
37 കാരനായ സുഹാസ് സുബ്രഹ്മണ്യം ഒരു അമേരിക്കൻ അഭിഭാഷകനും 87-ാമത്തെ ജില്ലയെ പ്രതിനിധീകരിക്കുന്ന വിർജീനിയ ഹൗസ് ഓഫ് ഡെലിഗേറ്റ്‌സിലെ അംഗവുമാണ്. ഒരു ഡെമോക്രാറ്റായ അദ്ദേഹം 2019-ൽ തിരഞ്ഞെടുക്കപ്പെട്ടു, വിർജീനിയ ജനറൽ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ, ദക്ഷിണേഷ്യൻ, ഹിന്ദുവാണു .നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമ ബിരുദം നേടിയ ശേഷം പ്രസിഡന്റ് ബരാക് ഒബാമയുടെ വൈറ്റ് ഹൗസ് ഉപദേശകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വൈറ്റ് ഹൗസിനുശേഷം, അദ്ദേഹം ലൗഡൗൺ കൗണ്ടിയിൽ സ്വന്തം ചെറുകിട ബിസിനസ്സ് ആരംഭിക്കുകയും ഇഎംടി, അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു.