Thursday, January 16, 2025
HomeAmericaസയോൺ എ.ജി. ചർച്ച് ഡാളസിന്റെ പുതിയ ആരാധനാലയ നിർമ്മാണ തുടക്കം നവംബർ 19 നു.

സയോൺ എ.ജി. ചർച്ച് ഡാളസിന്റെ പുതിയ ആരാധനാലയ നിർമ്മാണ തുടക്കം നവംബർ 19 നു.

പി പി ചെറിയാൻ .

ഡാളസ്: സയോൺ അസംബ്ലിസ് ഓഫ് ഗോഡ് ഡാളസ് പണികഴിപ്പിക്കുവാൻ പദ്ധതിയിടുന്ന പുതിയ ആരാധനാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം (Ground Breaking Ceremony) 2023 നവംബർ 19 ഞായറാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടുന്നു

അസംബ്ലീസ് ഓഫ് സഭകളുടെ നോർത്ത് ടെക്സാസ് ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ.ഗെയ്‌ലൻ ക്ലൗഞ്ച് മുഖ്യാതിഥിയായി പങ്കെടുക്കും. കൂടാതെ നവംബർ 17,18 (വെള്ളി,ശനി) തീയതികളിൽ വൈകുന്നേരം 7 മണിമുതൽ പ്രത്യേക സുവിശേഷയോഗങ്ങളും ക്രമീകരിച്ചിട്ടുണ്ട്. അനുഗ്രഹീത ദൈവദാസന്മാരായ പാസ്റ്റർ മൈക്ക് ഹാർപർ, പാസ്റ്റർ കിപ്ലിൻ ബാച്ചിലർ എന്നിവർ മുഖ്യ പ്രഭാഷകർ ആയിരിക്കും.

ക്രൈസ്റ്റ് ഫോർ ദ നേഷൻസ് ഇന്റർനാഷണൽ (CFNI) വർഷിപ്പ് ടീമും, സയോൺ ചർച്ച് വർഷിപ്പ് ടീമും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 2000-ൽ ഡാളസിലെ റിച്ചർഡ്സൺ പട്ടണത്തിൽ (1620 E. Arapaho Road, Richardson, Texas) ആരംഭിച്ച സഭയുടെ പുതിയ ആരാധനാലയത്തിന്റെ പണി പല ഘട്ടങ്ങളിലായിട്ടായിരിക്കും പൂർത്തീകരിക്കപ്പെടുക. നിലവിലുള്ള സഭാ മന്ദിരത്തിനോടു ചേർന്നുള്ള സ്ഥലത്താണു വിവിധ സൗകര്യങ്ങളുള്ള ആലയം നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിൽ 500 -ഇരിപ്പട സൗകര്യമുള്ള ആരാധനാലയ നിർമ്മിതിയ്ക്കാണു പദ്ധതിയിട്ടിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ജസ്റ്റിൻ സാബു (480) 737 0044.

P.P.Cherian BSc, ARRT(R) CT(R)

Freelance Reporter
Sunnyvale,Dallas
PH:214 450 4107.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments