ജോൺസൺ ചെറിയാൻ.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. 360 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 44,440 രൂപയിലെത്തിയാണ് വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു ഗ്രാമിന് 45 രൂപ കുറഞ്ഞ് 5,555 രൂപയിലേക്കെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വര്‍ണത്തിന്റേത്.