ജോൺസൺ ചെറിയാൻ.
തനിക്ക് ഏക്കറുകണക്കിന് ഭൂമിയുണ്ടെന്ന സിപിഐഎമ്മിന്റെ വാദം പൊളിച്ച് അടിമാലിയിലെ മറിയക്കുട്ടി. സിപിഐഎം സൈബർ പേജുകളിലും, മുഖപത്രത്തിലും വന്ന വാർത്ത തെറ്റെന്ന് തെളിയിക്കുകയാണ് മറിയക്കുട്ടി. ഒന്നര ഏക്കർ സ്ഥലവും രണ്ടു വീടും മറിയക്കുട്ടിക്ക് ഉണ്ടെന്നായിരുന്നു സിപിഐഎമ്മിന്റെ വാദം.മന്നാങ്കണ്ടം വില്ലേജ് പരിധിയിൽ മറിയക്കുട്ടിക്ക് ഭൂമി ഇല്ല എന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തി. ക്ഷേമ പെൻഷൻ കിട്ടാൻ വൈകിയതിൽ ഭിക്ഷ യാചിച്ച് പ്രതിഷേധിച്ചതിന് പിന്നാലെ ആയിരുന്നു മറിയക്കുട്ടിക്ക് എതിരായ സിപിഐഎം പ്രചാരണം. വ്യാജപ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മറിയക്കുട്ടി പറയുന്നു.