ജോൺസൺ ചെറിയാൻ.
നിരന്തരമായി തുടർ ഭൂചലനങ്ങളുണ്ടായ ഐസ്‌ലൻഡിൽ അടിയന്തിരാവസ്ഥ. കഴിഞ്ഞ 14 മണിക്കൂറിനിടെ 800 തവണയും 24 മണിക്കൂറിനിടെ 1000നു മുകളിൽ ചെറു ഭൂചലനങ്ങളുമായി ഐസ്‌ലൻഡിലുണ്ടായത്. അഗ്നിപർവതത്തിൻ്റെ സമ്മർദ്ദം കാരണമാണ് ഇത്രയധികം ഭൂചലനങ്ങൾ ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഭൂചലനങ്ങളുടെ തീവ്രത വർധിക്കുകയാണെന്നും അഗ്നിപർവതം പൊട്ടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.