ജോൺസൺ ചെറിയാൻ.
കാസര്‍ഗോഡ് കുമ്പള അനന്തപുരം ക്ഷേത്ര കുളത്തിലെ ബബിയ മുതല എന്നും നാട്ടുകാര്‍ക്കൊരു വിസ്മയമായിരുന്നു. സസ്യാഹാരം മാത്രം ഭക്ഷിച്ച് ഏഴ് പതിറ്റാണ്ടിലേറെയായി കുളത്തില്‍ ജീവിച്ച ബബിയ മുതല കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പത്തിനാണ് ചത്തത്. ക്ഷേത്രക്കുളത്തിലോ പരിസരത്തോ എത്തുന്ന ആരെയും ബബിയ ആക്രമിച്ച ചരിത്രമില്ല. 1945ല്‍ ഇതേ കുളത്തിലുണ്ടായിരുന്ന മുതലയെ വെടിവെച്ചുകൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം. ഇതിന് സമാനമായി, ബബിയ ഓര്‍മയായതിന്റെ ഒരു വര്‍ഷം പിന്നിടുമ്പോള്‍ മറ്റൊരു മുതല ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.