മാർട്ടിൻ വിലങ്ങോലിൽ.
ഡാളസ്: മലയാളഭാഷയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛനെ വിഷയമാക്കി പ്രശസ്ത കഥാകൃത്ത്സി സി. രാധാകൃഷ്ണൻ രചിച്ച പുസ്തകമാണ് “തീക്കടൽ കടഞ്ഞ് തിരുമധുരം”
ഈ നോവലിലെ പ്രസക്ത ഭാഗങ്ങൾ അടർത്തിയെടുത്ത് പ്രവാസികളുടെ ചരിത്രത്തിൽ ആദ്യമായി ‘എഴുത്തച്ഛൻ’ എന്ന നാടകം ഡാലസിൽ അരങ്ങേറുകയുണ്ടായി.
ശ്രേഷ്‌ഠമായ മലയാള ഭാഷ നമ്മുക്ക് പ്രദാനം ചെയ്യുവാനായി ഭാഷാപിതാവ് അനുഭവിച്ച യാതനകൾ കാണികളുടെ കേരളലയിപ്പിക്കുകയുണ്ടായി. നിറഞ്ഞു കവിഞ്ഞ വേദിയിലെ ആദ്യപ്രദർശനത്തിൽ ഇടം ലഭിക്കാതിരുന്നവരും കണ്ടവരിൽ തന്നെ പലരും ഈ നാടകം വീണ്ടും കാണണമെന്നുള്ള അഭ്യർഥന ഉയർത്തികൊണ്ടിരുന്നു.
എൽഎംജെ ഗ്രൂപ്പ് സിഇഓ ലിയോ മാത്യു മുഖ്യ സ്പോൺസറായി സുഹൃത്തുക്കളുടെ അഭിലാഷം സക്ഷാൽക്കരിക്കുവാൻ “എഴുത്തച്ഛനെ” ഡാലസിലെ ഭാഷാ സ്നേഹികൾക്കായി വീണ്ടും അരങ്ങിലെത്തിക്കുന്നു.
എല്ലാ കലാപ്രേമികൾക്കും എഴുത്തച്ഛനെ നേരിൽ കാണുവാൻ നവംബർ 12 ന് വൈകുന്നേരം 5:30 നു ഫാർമേഴ്‌സ് ബ്രാഞ്ച് സെന്റ് മേരീസ് ഓർത്തോഡോക്സ് വലിയ പള്ളി ഓഡിറ്റോറിയത്തിൽ (4133 Dennis Ln, Farmers Branch, TX, 75234). എത്തിച്ചേരണമെന്ന് ഭരതകലാ തീയേറ്റേഴ്സ് അഭ്യർത്ഥിക്കുന്നു.