ഫ്രറ്റേർണിറ്റി മലപ്പുറം.
കൊണ്ടോട്ടി : ഫ്രറ്റേണൽ ബ്രിഗേഡ്സ് എന്നാ തലക്കെട്ടിൽ ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി ജില്ലയിലെ വ്യത്യാസ്ഥ കാമ്പസ് ഇലക്ഷന് മത്സരിച്ചു വിജയിച്ച പോരാളികൾക്ക് സ്വീകരണം നൽകി. കൊണ്ടോട്ടി മർകസ് സ്കൂൾ വെച്ച് നടന്ന സ്വീകരണത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ ഷെഫീഖ് ഉദ്ഘാടനം ചെയ്തു.
ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തശ്രീഫ് കെ പി, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ മുഖ്യപ്രഭാഷണം നടത്തി.
വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ കെ അഷ്‌റഫ്, എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ, പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡന്റ് മുഹമ്മദ് പൊന്നാനി, വിമൻസ് ജസ്റ്റിസ് ജില്ലാ കമ്മിറ്റി അംഗം നാജിയ കൊണ്ടോട്ടി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ജില്ലയിലെ വ്യത്യസ്ത കോളേജ് വിജയിച്ച പ്രവർത്തകർ അനുഭങ്ങൾ പങ്കുവെച്ചു.
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി സമാപനം നിർവഹിച്ചു. ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ സ്വാഗതവും സാബിറ ശിഹാബ് നന്ദിയും അറിയിച്ചു.