Thursday, December 5, 2024
HomeAmericaഋഷി രാജ് സിംഗ് ഐ. പി. എസ്. നവംബർ 15 ബുധനാഴ്ച ഗ്ലോബൽ ഇന്ത്യൻ...

ഋഷി രാജ് സിംഗ് ഐ. പി. എസ്. നവംബർ 15 ബുധനാഴ്ച ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ഡി. എഫ്. ഡബ്ല്യൂ ചാപ്റ്റർ ഉൽഘാടനം ചെയ്യും.

പുത്തെൻപുരക്കൽ മാത്യു.

ഡാളസ്: ഈ വരുന്ന ബുധനാഴ്ച (നവംബർ 15 ) വൈകിട്ട് 6:30 ന് ഗാർലണ്ടിലെ കിയ ഗ്രോസറിയുടെ ആഡിറ്റോറിയത്തിൽ വച്ച് ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ഡി. എഫ്. ഡബ്ല്യൂ ചാപ്റ്റർ ഓപചാര്യ ഉൽഘാടനം മുൻ കേരളാ ജയിൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഉൽഘാടനം ചെയ്യും.
 
ഗ്ലോബൽ ഇന്ത്യൻ കൗണ്സിലിന്റെ തുടക്കം മുതൽ ഇന്ത്യക്കാരുടെ ഗ്ലോബൽ നെറ്റ്‌വർക്ക് ആയ ഗ്ലോബൽ ഇന്ത്യൻ കൗണ്സിലിന്റെ അംബാസ്സഡർമാരിൽ ഒരാളായി പിന്തുണ നൽകുന്ന ഋഷി രാജ് സിംഗ് ഡി. എഫ്. ഡബ്ല്യൂ. ചാപ്റ്ററിന്റെ ഉൽഘാടനം ചെയ്യുവാൻ എത്തുന്നത് ചാരിതാർഥ്യം ഉളവാക്കുന്നതാണെന്ന് ഗ്ലോബൽ പ്രസിഡന്റ് പി. സി. മാത്യു, ഗ്ലോബൽ വി. പി. പ്രൊഫസർ ജോയി പല്ലാട്ടുമഠം, ഗ്ലോബൽ ജനറൽ സെക്രട്ടറി സുധിർ നമ്പ്യാർ എന്നിവർ അറിയിച്ചു.
 
ഋഷി രാജ് സിംഗിന്റെ പ്രവർത്തനങ്ങളെയും അനുഭ സമ്പത്തിനെയും ആധാരമാക്കിയുള്ള പ്രസംഗവും ഉണ്ടായിരിക്കും. കേരളത്തിലെ മദ്യ മയക്കുമരുന്ന് മാഫിയകളെ തുരത്തുവാൻ അഹോരാർത്ഥം പണിയെടുത്ത പോലീസ് ഓഫീസർ ആയിരുന്നു ഋഷി രാജ് സിംഗ്. സ്കൂൾ കോളേജുകളിൽ വിഹരിക്കുന്ന ഇത്തരക്കാരെ നിയന്ത്രിക്കുവാനും കുട്ടികളിൽ ബോധവത്കരണം നടത്തുവാനും ഇദ്ദേഹം ചെയ്ത സേവനങ്ങൾ സ്തുത്യര്ഹമാണ്.
 
എക്‌സൈസ് കമ്മിഷണർ ആയി പ്രവർത്തിച്ച ഋഷി രാജ് സിംഗ്  ലോറിയുടെ കിളിയായി വേഷം മാറി ചെക്ക് പോസ്റ്റുകളിൽ നടന്നിരുന്ന കള്ളക്കടത്തിനെ വിജയകരമായി നിയന്ത്രിക്കുവാൻ  മാത്രമല്ല, ട്രാൻസ്‌പോർട് കമ്മിഷണർ ആയി ചുമതലയിൽ ഇരിക്കവേ  ഇരു ചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ ഹെൽമെറ്റുകൾ ഉപയോഗിക്കുവാനും സീറ്റ് ബെൽറ്റ് നിര്ബന്ധമാക്കുന്നതിനും മറ്റും എടുത്ത നടപടികൾ കേരളത്തിലും പുറത്തും മലയാളികൾക്ക് കേട്ടറിഞ്ഞു  സുപരിചിതമാണ്. കൂടാതെ കേരളത്തിൽ ട്രാഫിക് നിയമങ്ങൾ കർശനമാക്കുകയും  ആയതിനാൽ 30 ശതമാനത്തോളം അപകടങ്ങൾ കുറക്കുവാൻ അത് സഹായകമാകുകയും ചെയ്തു.
പോലീസിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ച ഋഷി രാജ് സിംഗ്, 2001 ൽ പോലീസ് മെറിറ്റോറിയസ് സർവീസ് മെഡൽ ലഭിച്ചതോടൊപ്പം 2012 ൽ വിശിഷ്ട സേവാ മെഡലും കരസ്ഥമാക്കി. 
 
രാജസ്ഥാനിൽ ജനിച്ച ഇദ്ദേഹം ഇപ്പോഴും കേരളത്തിൽ സ്ഥിര താമസമാക്കിയതിനാൽ ഒരു പച്ച മലയാളിയായി മാറി എന്ന് തന്നെ പറയാതിരിക്കുവാൻ വയ്യ. ഡാലസിൽ ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ഒരുക്കുന്ന വേദിയിലേക്ക് അദ്ദേഹം കടന്നുവരുമ്പോൾ സ്വാഗതം ചെയ്യുവാൻ മലയാളികൾ കാത്തിരിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
ബന്ധപ്പെടുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്. പരിപാടികൾക്ക് ശേഷം ഡിന്നർ ഉണ്ടായിരിക്കുന്നതാണ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments