ജോൺസൺ ചെറിയാൻ.
ഉച്ചയോടെയാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ഒരാഴ്ചയായി ഈ ആന പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. കാട്ടാന രാത്രിയും പകലും ജനവാസ മേഖലയിലേക്ക് ഇറങ്ങാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ. ആനയുടെ മരണകാരണം വ്യക്തമല്ല. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം തുടങ്ങിയിട്ടുണ്ട്.