Sunday, December 1, 2024
HomeGulfപിറന്നാൾ ദിനത്തിൽ തലമുടി ദാനം ചെയ്ത് മാതൃകയായി അഞ്ചാം ക്ലാസ് വിദ്യാർഥിനി .

പിറന്നാൾ ദിനത്തിൽ തലമുടി ദാനം ചെയ്ത് മാതൃകയായി അഞ്ചാം ക്ലാസ് വിദ്യാർഥിനി .

ജോൺസൺ ചെറിയാൻ.

പിറന്നാൾ ദിനത്തിൽ തന്റെ തലമുടി കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കുവാൻ ദാനം നൽകി മാതൃകയായി ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി തമന്ന മനേഷ്. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന കോട്ടയം കുമരകം സ്വദേശി പി. ആർ. മനേഷ് കുമാറിന്റെയും തുഷാര മനേഷിന്റെയും മകളാണ് തമന്ന. മാതൃ സഹോദരൻ, അരുൺ സി ബാബു, കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ. പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ. ടി. സലിം എന്നിവർക്കൊപ്പം ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ എത്തിയാണ് തമന്ന മനേഷ് സൊസൈറ്റി പ്രസിഡന്റ് ഡോ. അബ്ദുൾറഹ്മാൻ ഫക്രുവിന് മുറിച്ചെടുത്ത തലമുടി കൈമാറിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments