Wednesday, January 15, 2025
HomeAmericaബ്ലാക്ക് പാന്തറിന്റെ സ്റ്റണ്ട്മാൻ 3 കുട്ടികളുമായി കാർ അപകടത്തിൽ കൊല്ലപ്പെട്ടു.

ബ്ലാക്ക് പാന്തറിന്റെ സ്റ്റണ്ട്മാൻ 3 കുട്ടികളുമായി കാർ അപകടത്തിൽ കൊല്ലപ്പെട്ടു.

പി പി ചെറിയാൻ .

അറ്റ്ലാന്റ: “ബ്ലാക്ക് പാന്തർ”, “അവഞ്ചേഴ്‌സ്” എന്നീ സിനിമകളിലെ പ്രവർത്തനത്തിന് പേരുകേട്ട സ്റ്റണ്ട്മാനും നടനും ആയോധന കലാകാരനുമായ താരാജ റാംസെസ്, ജോർജിയയിൽ കഴിഞ്ഞയാഴ്ച ഒരു കാർ അപകടത്തിൽ കൊല്ലപ്പെട്ടു .അദ്ദേഹത്തിന് 41 വയസ്സായിരുന്നു.

മിസ്റ്റർ റാംസെസ് തന്റെ രണ്ട് പെൺമക്കളായ 13 വയസ്സുള്ള സുന്ദരിയും 8 ആഴ്ച പ്രായമുള്ള നവജാത മകൾ ഫുജിബോയും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പ്രഖ്യാപിച്ചു. മറ്റ് രണ്ട് കുട്ടികളെ വാഹനത്തിൽ നിന്ന് രക്ഷപെടുത്തി , 10 വയസ്സുള്ള മകന്റെ നില ഗുരുതരമാണ്. ഇയാളുടെ 3 വയസ്സുള്ള കുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹോളിവുഡ് സ്റ്റണ്ട്മാൻ തന്റെ അഞ്ച് കുട്ടികളുമായി ഹാലോവീൻ രാത്രി ജോർജിയയിലെ ഡികാൽബ് കൗണ്ടിയിലെ അന്തർസംസ്ഥാന പാതയിൽ പിക്കപ്പ് ട്രക്ക് ഒരു എക്സിറ്റ് റാമ്പിലേക്ക് തിരിഞ്ഞു, ഒരു ട്രാക്ടർ-ട്രെയിലറുമായി കൂട്ടിയിടിചാണ് അപകടം ഉണ്ടായത് അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.

ശവസംസ്‌കാരച്ചെലവുകൾക്കായി കുടുംബത്തെ സഹായിക്കുന്നതിനായി ഒരു GoFundMe സ്ഥാപിച്ചു,

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments