ജോൺസൺ ചെറിയാൻ.
പാലക്കാട് : നല്ലേപ്പിള്ളിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് മരിച്ചത്. ജോലിക്ക് പോവുമ്പോഴായിരുന്നു ആക്രമണം. പരുക്കേറ്റ ഊർമിളയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.