ജോൺസൺ ചെറിയാൻ.
വിയ്യൂർ അതീവ സുരക്ഷ ജയിലിലെ സംഘർഷങ്ങളുടെ തുടർച്ചയായി കൊടി സുനിക്ക് മർദ്ദനമേറ്റെന്ന പരാതിയിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കൊടിസുനിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇന്നലെ പൊലീസ് എത്തിയെങ്കിലും സംസാരിക്കാൻ അവശതകൾ ഉണ്ടെന്ന് കൊടി സുനി അറിയിച്ചതിനെ തുടർന്ന് മടങ്ങുകയായിരുന്നു.