ജോൺസൺ ചെറിയാൻ.
ഇന്നലെ വൈകിട്ട് 7.30ന് ഷോ കാണാന്‍ കാണികളുടെ നീണ്ട നിര മണിക്കൂറുകൾക്ക് മുൻപെ തിയേറ്ററിന് മുന്നില്‍ രൂപപ്പെട്ടു. തിരക്ക് വർധിച്ചതോടെ അധിക ഷോകളും നടത്തേണ്ടി വന്നു. ഇത് ലിയോയോ ജയിലറോ കാണാനുള്ള ആൾക്കൂട്ടമല്ല, 3 പതിറ്റാണ്ടു മുമ്പ് ഇറങ്ങിയ മലയാളികളുടെ പ്രിയപ്പെട്ട മണിച്ചിത്രത്താഴ് കാണാനുള്ള തിരക്കാണിതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.