ജോൺസൺ ചെറിയാൻ.
ഇസ്രയേല്‍ ഗസ്സയില്‍ നടത്തിയ ആക്രമണത്തില്‍ മരണസംഖ്യ 10,000 കടന്നു. സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ഭയാനകമെന്ന് 18 യുഎന്‍ ഏജന്‍സികള്‍ സംയുക്ത പ്രസ്തവനയിറക്കി. ആക്രമണത്തില്‍ മിസൈല്‍ ലോഞ്ച് പാഡുകള്‍ അടക്കം ഹമാസിന്റെ 450 കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. അതേസമയം ആക്രമണം കടുപ്പിച്ചാല്‍ ഗസ്സ കുട്ടികളുടെ ശ്മശാനമായി മാറുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി.