Wednesday, January 15, 2025
HomeAmericaഅമ്മയെ കുത്തികൊലപ്പെടുത്തിയ കേസിൽ മകളെ 30 വർഷം തടവിന് ശിക്ഷിച്ചു.

അമ്മയെ കുത്തികൊലപ്പെടുത്തിയ കേസിൽ മകളെ 30 വർഷം തടവിന് ശിക്ഷിച്ചു.

പി പി ചെറിയാൻ.

ഹൂസ്റ്റൺ:2021-ൽ സ്വന്തം അമ്മ ടെറി മെൻഡോസയെ (51) കൊലപ്പെടുത്തിയ കേസിൽ മകൾ എറിക്ക നിക്കോൾ മക്‌ഡൊണാൾഡിനെ 30 വർഷം തടവിന് ശിക്ഷിച്ചതായി .ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് നവംബർ 03-ന് അറിയിച്ചു
അമ്മയെ കുത്തിക്കൊലപ്പെടുത്തുകയും എന്താണ് സംഭവിച്ചതെന്ന് അറിയാത്തതുപോലെ നടിക്കുകയും ചെയ്ത മകൾക്കാണ് തടവു  ശിക്ഷ ലഭിച്ചത്.

2021 ഓഗസ്റ്റിൽ, മുഖംമൂടിയും കറുത്ത വസ്ത്രവും ധരിച്ചിരുന്ന എറിക്ക നിക്കോൾ മക്‌ഡൊണാൾഡ് — അവളുടെ അമ്മയുടെ വില്ലോബ്രൂക്ക് ഏരിയയിലെ അപ്പാർട്ട്‌മെന്റിൽ ജനലിലൂടെ കടന്നുകയറി കുത്തിക്കൊലപ്പെടുത്തി. തുടർന്ന് അവൾ പോയി, വസ്ത്രം മാറി മിനിറ്റുകൾക്കുള്ളിൽ സംഭവസ്ഥലത്തേക്ക് മടങ്ങി, എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് നടിച്ചു, ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് പറഞ്ഞു.

മക്‌ഡൊണാൾഡ് നുഴഞ്ഞുകയറ്റക്കാരിയാണെന്ന് ദൃക്‌സാക്ഷി തിരിച്ചറിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ്.
മക്ഡൊണാൾഡിന്റെ അമ്മ ടെറി മെൻഡോസ (51) ആണെന്ന് തിരിച്ചറിഞ്ഞു.

കൊലപാതകത്തിൽ മക്‌ഡൊണാൾഡ് കുറ്റസമ്മതം നടത്തി,  ഹരജിയുടെ ഭാഗമായി, എറിക്കക്ക് ശിക്ഷയ്‌ക്കു അപ്പീൽ നൽകാൻ കഴിയില്ല, കൂടാതെ പരോളിന് അർഹത നേടുന്നതിന് മുമ്പ് ജയിൽ ശിക്ഷയുടെ പകുതിയെങ്കിലും അനുഭവിക്കണം.

“ഇതൊരു ദാരുണമായ കേസാണ്, സംഭവിക്കാൻ പാടില്ലായിരുന്നു, പക്ഷേ ഞങ്ങളുടെ ഹോമിസൈഡ് ഡിവിഷനിലെ പ്രോസിക്യൂട്ടർമാർക്ക് നീതി ലഭ്യമാക്കാൻ കഴിഞ്ഞു,” ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി കിം ഓഗ് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments