ജോൺസൺ ചെറിയാൻ.
ജയിലര്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ രജനികാന്ത് നടത്തിയ പരാമര്‍ശത്തിന് പിന്നാലെ കഴിഞ്ഞ ഏതാനും മാസങ്ങളായി വിജയി ആണോ രജനികാന്ത് ആണോ സൂപ്പര്‍ സ്റ്റാര്‍ എന്ന ചോദ്യം തമിഴ്നാട്ടില്‍ പരക്കുന്നുണ്ട്. എന്നാൽ സൂപ്പർ സ്റ്റാർ വിഷയത്തിൽ വിജയിയോ രജനികാന്തോ വിശദീകരണങ്ങളോ പ്രതികരണങ്ങളോ നടത്തിയിരുന്നില്ല. ഇപ്പോഴിതാ അതിനുള്ള ഉത്തരം വിജയ് നൽകിയിരിക്കുകയാണ്. ‘ലിയോ’ ചിത്രത്തിന്റെ സക്സസ് മീറ്റിനിടെ ആണ് വിജയ് പ്രതികരിച്ചത്.