ജോൺസൺ ചെറിയാൻ.
2022 ജനുവരിയിലാണ് സലീമും ഗുൽസായ്ബയും വിവാഹിഹതരാകുന്നത്. വിവാഹ ശേഷം ഓഗസ്റ്റ് 30 ഓടെ ജോലിക്കായി സലിം സൗദി അറേബ്യയിലേക്ക് പോയി. ഇതിന് പിന്നാലെ സ്ത്രീധനം ചോദിച്ച് സലീമിന്റെ വീട്ടുകാർ ഗുൽസായ്ബയെ നിരന്തരം പീഡിപ്പിച്ചിരുന്നു. സൗദിയിലായിരുന്നു സലീമുമായി ഗുൽസായ്ബ വിഡിയോ കോൾ ചെയ്യുമായിരുന്നു. അങ്ങനെയൊരിക്കൽ ഒക്ടോബർ നാലിന് ഗുൽസായിബ സലീമിനെ വിഡിയോ കോൾ ചെയ്തപ്പോഴാണ് ഗുൽസായ്ബയുടെ പുരികം ത്രെഡ് ചെയ്തതായി സലീം മനസിലാക്കുന്നത്. ഇതിൽ ക്ഷുഭിതനായ സലീം ഇനി തന്നിഷ്ടംപോലെ നടന്നോ എന്ന് പറഞ്ഞ് മുത്തലാഖ് ചൊല്ലുകയായിരുന്നു.