പി.പി. ചെറിയാൻ.
ഒക്ടോബർ 29 ന് ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സ്റ്റാഫോർഡിലെ അപ്ന ബസാർ ഹാളിൽ വച്ച് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ ഓഐസിസി യുഎസ്എ നാഷണൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ .അധ്യക്ഷത വഹിക്കുകയും ആമുഖ പ്രസംഗം നടത്തുകയും ചെയ്തു .
ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി ജെയ്‌സണെ പൊന്നാടയണിയിച്ച് സ്വാഗതം ആശംസിച്ചു.
പ്രവർത്തകരും നേതാക്കളും ജെയ്സണെ ഷാളുകൾ അണിയിച്ചു സ്വീകരിച്ചു ,
ഹൂസ്റ്റനിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു. ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്‌ട്രിക്‌ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ഫോട്ബെൻഡ് പ്രസിൻക്ക്ട് 3 കോൺസ്റ്റബിളായിമത്സരിക്കുന്ന പോലീസ് ഓഫീസർ മനു. പി, ഒഐസിസി സതേൺ റീജിയൻ നേതാക്കളായ ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി, വൈസ് പ്രസിഡണ്ട് പൊന്നു പിള്ള, വനിതാ വിഭാഗം ചെയർ പേഴ്സൺ ഷീല ചെറു, സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ജനറൽ സെക്രട്ടറി ബ്രൂസ് കൊളംബയിൽ, മാർട്ടിൻ ജോൺ, ജെയിംസ് വെട്ടിക്കനാൽ. സുഗു ജേക്കബ് ഒഐസിസി റീജിയണൽ ചാപ്റ്റർ ഭാരവാഹികളായ ബിബി പാറയിൽ, അലക്സ് തെക്കേതിൽ, ബിജു ചാലയ്ക്കൽ, രാജീവ് റൊണാൾസ്. സിനു കുര്യാക്കോസ്, എബ്രഹാം തോമസ് (അച്ചൻകുഞ്ഞു) സജി ഇലഞ്ഞിക്കൽ, ആൻഡ്രൂസ് ജേക്കബ്,ബിജു തങ്കച്ചൻ, റോഷി സി. മാലേത്ത് ,ജെയിംസ് ചിറത്തട, സിനു കുര്യാക്കോസ്, ബെന്നി മത്തായി, സീന ബെന്നി തുടങ്ങിയവർ ആശംസകളറിയിച്ച് സംസാരിച്ചു.
തുടർന്ന് കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും, അടുത്ത് നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചും , വീക്ഷണം പത്രത്തിന്റെ വരിക്കാരെ വര്ധിപ്പിക്കുന്നതിനെക്കുറിച്ചും
ഒഐസിസി യൂഎസ്എ ചാപ്റ്റർ സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചു. ഒഐസിസി യുഎസ്എ ജനറൽ സെക്രട്ടറി ജീമോൻ റാന്നി നന്ദി പ്രകാശിപ്പിച്ചു.