ജോൺസൺ ചെറിയാൻ.
നവംബർ 1 മുതൽ 7 വരെ നടക്കുന്ന ‘കേരളീയം 2023’ ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. മുഖ്യവേദികൾ ക്രമീകരിച്ചിരിക്കുന്ന കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ വൈകിട്ട് 6 മുതൽ രാത്രി 10 വരെ കെഎസ്ആർടിസി ഇലക്ട്രിക് ബസുകളിൽ സൗജന്യ യാത്ര ഒരുക്കുമെന്നും മന്ത്രിമാരായ വി ശിവൻകുട്ടിയും ആന്റണി രാജുവും അറിയിച്ചു.